ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (എഫ്ഒബി) ഉടൻ തുറക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) എഫ്ഒബികൾ നിർമ്മിക്കുന്നത്. സുരക്ഷിതമായ ക്രോസിംഗ് പോയിൻ്റുകളുടെ അഭാവം മൂലം കാൽനടയാത്രക്കാർ അപകടങ്ങൾ നേരിടുന്നതായി ഒന്നിലധികം പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം.

ഹൈവേയിൽ എഫ്ഒബികളുടെ അഭാവം കാരണം കാൽനടയാത്രക്കാർ അപകടങ്ങളിൽ പെടുന്ന സംഭവങ്ങൾ നിരവധിയാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്, ഹൈവേയിലെ പ്രധാന സ്ഥലങ്ങളിൽ 24 എഫ്ഒബികളുടെ നിർമ്മാണമാണ് എൻഎച്ച്എഐ ഏറ്റെടുത്തത്. വിവിധ സ്ഥലങ്ങളിൽ എഫ്ഒബികളുടെ നിർമാണ പ്രവർത്തനം ഇതിനകം ആരംഭിച്ചതായി എൻഎച്ച്എഐ അധികൃതർ അറിയിച്ചു.

സിദ്ധലിംഗപുര, കലാസ്തവാടി, കണിമിനികെ, മഞ്ചനായകനഹള്ളി, കല്ലുഗോപഹള്ളി, ഹുൽതർ ഹൊസദോഡി, മദാപുര, ധബനഗുണ്ട എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിളാണ് എഫ്ഒബികൾ നിർമ്മിക്കുന്നത്.

സെക്ഷണൽ സ്പീഡ് ഡിറ്റക്ഷൻ സംവിധാനങ്ങൾ പോലുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നത്, ഹൈവേയിലെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. 2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ ഹൈവേയിൽ 147 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ, 2024ൽ ഇതേ കാലയളവിൽ മരണസംഖ്യ 50 ആയി കുറഞ്ഞു. എഫ്ഒബികളുടെ നിർമ്മാണത്തിലൂടെ അപകട – മരണ നിരക്കുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

TAGS: BENGALURU | MYSURU HIGHWAY
SUMMARY: NHAI starts constructing 24 FoBs across Bengaluru-Mysuru highway for pedestrians to cross

Savre Digital

Recent Posts

കേന്ദ്ര ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ

ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…

44 minutes ago

ഹുബ്ബള്ളിയിൽ ബിജെപി പ്രവര്‍ത്തകയെ നഗ്നയാക്കി മർദിച്ചെന്ന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…

51 minutes ago

രക്തദാന ക്യാമ്പ് ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…

54 minutes ago

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…

1 hour ago

തുമക്കുരുവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാലുമരണം

ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…

2 hours ago

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

10 hours ago