ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെള്ളിയാഴ്ച മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം വിവിധ ഭാഷകളില്‍ നിന്നായി 55 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൂരജ് ടോം സംവിധാനംചെയ്ത ‘വിശേഷം’, ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ എന്നിവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. മലയാളിയായ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ട കര്‍ണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറയുന്ന ‘റിഥം ഓഫ് ദമാം’ ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും.
രാജാജി നഗര്‍ ഒറിയോണ്‍ മാളിലെ ആറാം നമ്പർ സ്‌ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് വിശേഷം പ്രദർശനം. ഇതേ സ്‌ക്രീനിൽ വൈകീട്ട് 3.15-നാണ് ‘അപ്പുറം’. ഒമ്പതാം സ്ക്രീനില്‍ വൈകിട്ട് 3 ന് നാണ് ഫെമിനിച്ചി ഫാത്തിമ. ഇതേ സ്‌ക്രീനിൽ വൈകീട്ട് 5.30 ന് ‘റിഥം ഓഫ് ദമാം’ പ്രദര്‍ശിപ്പിക്കും.
എം.ടി. വാസുദേവൻ നായർക്ക് ആദരമര്‍പ്പിച്ച് ‘നിർമാല്യവും’ റീ സ്റ്റോര്‍ഡ് ക്ലാസ്സിക് വിഭാഗത്തില്‍ വിഖ്യാത സംവിധായകൻ ജി. അരവിന്ദന്റെ ‘കുമ്മാട്ടി’യും വ്യാഴാഴ്ച പ്രദർശിപ്പിച്ചു. നാളെയാണ് മേളയുടെ കൊടിയിറക്കം. ഡെലിഗേറ്റ് പാസ് എടുക്കാന്‍ സാധിക്കാതെ പോയവര്‍ക്കായി 200 രൂപ നിരക്കില്‍ പ്രതിദിന പാസ് ലഭ്യമാക്കിയിട്ടുണ്ട്.
<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival: ‘Vishesham’, ‘Appuram’ and Feminichi Fatima to be screened today
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…