ബെംഗളരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. വിദേശസിനിമകളുൾപ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ ഓസ്കറിൽ തിളങ്ങിയ ‘അനോറ’യും ഇന്ന് മേളയില്‍ പ്രദർശിപ്പിക്കും. രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീന്‍ എഴില്‍ വൈകിട്ട് 5.10 നാണ് പ്രദര്‍ശനം. ന്യൂയോര്‍ക് നഗരത്തിലെ സ്ട്രിപ് ക്ലബ്ബിലെ നര്‍ത്തകിയായ റഷ്യന്‍ വംശജയയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും അനോറ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ ചെറുബജറ്റില്‍ നിര്‍മിച്ച അനോറ അഞ്ചു പുരസ്കാരങ്ങളാണ് ഓസ്കറില്‍ സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖനടി മിക്കി മാഡിസൺ സ്വന്തമാക്കി. ചിത്രം ഒരുക്കിയ ഷീൻ ബേക്കറിന് മികച്ച സംവിധായകന്‍, മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചു.
മേളയിലെ ഏഷ്യൻവിഭാഗം, ഇന്ത്യൻവിഭാഗം, കന്നഡവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ മത്സരവിജയികളെ ഇന്നറിയാം. ഏഷ്യൻ സിനിമാവിഭാഗത്തിൽ മലയാളത്തില്‍ നിന്ന് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ യും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്ന്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, അർഫാസ് അയ്യൂബിന്റെ ‘ലെവൽ ക്രോസ്’, സൂരജ് ടോമിന്റെ ‘വിശേഷം’ എന്നിവയും മത്സരിക്കുന്നുണ്ട്.
<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival concludes today
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…