ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ എസി ഇലക്ട്രിക് ബസുകളുടെ സർവീസ് നടത്താൻ പദ്ധതിയുമായി ബിഎംടിസി. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വോൾവോ ബസുകൾ മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ബസുകളുടെ പ്രോട്ടോടൈപ്പ് നവംബറിൽ എത്തുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 17 റൂട്ടുകളിൽ സർവീസ് നടത്തുന്ന വായു വജ്ര എന്നറിയപ്പെടുന്ന എല്ലാ വോൾവോ എസി ബസുകളും ബിഎംടിസി മാറ്റിസ്ഥാപിക്കും.
അശോക് ലെയ്‌ലാൻഡ് സബ്‌സിഡിയറിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയുമായി ബിഎംടിസി 320 എസി ഇ-ബസുകൾക്കായി കരാർ അന്തിമമാക്കിയിട്ടുണ്ട്. നിലവിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എയർപോർട്ട് റൂട്ടുകളിൽ 140 ഓളം വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം ഇ-വാഹനങ്ങളാൽ മാറ്റുമെന്നും അറിയിച്ചു. ശേഷിക്കുന്ന പുതിയ ബസുകൾ മറ്റ് റൂട്ടുകളിൽ വിന്യസിക്കും. 2025 മാർച്ചോടെ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് ബിഎംടിസി പദ്ധതിയിടുന്നത്. ഒരു കിലോമീറ്ററിന് 65 രൂപ പ്രവർത്തനച്ചെലവായി സ്വകാര്യ ഓപ്പറേറ്റർക്ക് നൽകും.
എയർപോർട്ട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളുടെ കാലപ്പഴക്കം സംബന്ധിച്ച് യാത്രക്കാർ അടുത്തിടെ ആശങ്ക ഉന്നയിച്ചിരുന്നു. തുടക്കത്തിൽ, വായു വജ്ര എന്ന ബ്രാൻഡ് നാമമുള്ള എസി ബസുകൾ മാത്രമാണ് റൂട്ടിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ കോവിഡിന് ശേഷം റൂട്ടിൽ സാധാരണ വജ്ര ബസുകൾ ഓടിക്കാൻ തുടങ്ങി. യാത്രാനുഭവത്തിൻ്റെ കാര്യത്തിൽ വായുവജ്ര, വജ്ര സർവീസുകൾ തമ്മിൽ വ്യത്യാസമില്ലെന്ന് ബിഎംടിസി അധികൃതർ വ്യക്തമാക്കി.
TAGS: BENGALURU | BMTC
SUMMARY: Electric buses set to replace Volvo vehicles on Bengaluru airport routes
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…