ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കുമെന്ന് ബിഎംആർസിഎൽ. കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനൽ-ഹെബ്ബാൾ സെക്ഷൻ 2026 സെപ്റ്റംബറിനുള്ളിൽ തുറക്കാനും, ഹെബ്ബാൾ – കെആർ പുരം സെക്ഷൻ ഡിസംബറിലും തുറക്കാനാണ് പദ്ധതിയെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ (എംഡി) എം. മഹേശ്വര റാവു പറഞ്ഞു.
വിമാനത്താവളത്തിനും ഹെബ്ബാളിനും ഇടയിലുള്ള മെട്രോ നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. 38 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിന്റെ മുഴുവൻ ജോലികളും പൂർത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് ഹെബ്ബാളിൽ വേഗത്തിൽ എത്താൻ പുതിയ ലൈൻ സഹായിക്കുമെന്ന് മഹേശ്വര റാവു പറഞ്ഞു.
രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ നിർമാണ സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് ഹെബ്ബാൾ-കെആർ പുരം പാതയിലെ മെട്രോ നിർമാണ ജോലികൾ ആറ് മാസത്തോളമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 10ന്, എച്ച്ബിആർ ലേഔട്ടിൽ 18 മീറ്റർ ഉയരമുള്ള മെട്രോ പില്ലർ നിർമ്മിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകൾ തലയിൽ വീണ് യുവതിയും കുഞ്ഞും മരിച്ചിരുന്നു. പിന്നീട് വിദഗ്ധ പരിശോധനകൾ നടത്തിയ ശേഷമാണ് നിർമാണ ജോലികൾ പുനരാരംഭിച്ചത്.
കല്യാൺ നഗർ, വീരണ്ണ പാളയ, നാഗവാരഴ് ഹെന്നൂർ എന്നിവിടങ്ങളിലെ മൂന്ന് ഫ്‌ളൈ ഓവറുകളും പദ്ധതിയുടെ ഭാഗമാണ്. മെട്രോ സ്റ്റേഷൻ ജോലികൾ കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലൈൻ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം സ്റ്റേഷൻ ആർക്കിടെക്ചറൽ ഫിനിഷിംഗ് ജോലികൾക്കായി ബിഎംആർസിഎൽ ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല. ഇക്കാരണത്താൽ ചിക്കജാലയിലും യെലഹങ്കയിലെ ഐഎഎഫ് സ്റ്റേഷന് സമീപവുമുള്ള സിവിൽ ജോലികൾ മന്ദഗതിയിലാണ്. ഇത് ഉടൻ പരിഹരിക്കുമെന്ന് റാവു വ്യക്തമാക്കി.
TAGS: BENGALURU | NAMMA METRO
SUMMARY: Namma metro blue line to open in two phases
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്…