ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (ബിഎസ്ആർപി) നാലാം ഇടനാഴി നിർമാണത്തിനായി 114.47 ഏക്കർ ഭൂമി അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ).
ഹീലലിഗെയ്ക്കും രാജനുകുണ്ടേയ്ക്കും ഇടയിലുള്ള കനക ലൈൻ ആണ് നാലാം ഇടനാഴിയിൽ ഉൾപ്പെടുന്നത്. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി-കർണാടക ലിമിറ്റഡ് (കെ-റൈഡ്) ആണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഇടനാഴിക്ക് (മല്ലിഗെ ലൈൻ) 85.707 ഏക്കർ വരുന്ന പുതുക്കിയ റെയിൽവേ ഭൂമിയുടെ പാട്ടക്കരാറും എസ്ഡബ്ല്യൂആർ അനുവദിച്ചു.
കനക ലൈനിൽ ആകെ 46.285 കിലോമീറ്റർ നീളത്തിലാണ് പാത വരുന്നത്. ഇതിൽ 8.96 കിലോമീറ്റർ വയഡക്ടിലാണ്. തറനിരപ്പിലൂടെ 37.92 കിലോമീറ്റർ ദൂരവും. ഈ ദൂരത്തിനിടയിൽ 19 സ്റ്റേഷനുകൾ വരും. രജൻകുണ്ടേ, മുഡ്ഡനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തനിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ഛന്നസാന്ദ്ര, ബെന്നിഗനഹള്ളി, കാഗദാസ്പുര, ദൊഡ്ഡനെകുണ്ഡി, മാരതഹള്ളി, ബെലന്ദൂർ റോഡ്, കാർമെലാരാം, അംബേദ്കർ നഗർ, ഹുസ്കൂർ, സിംഗേന അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗെ എന്നിവയാണ് സ്റ്റേഷനുകൾ.
The post ബെംഗളൂരു സബർബൻ പദ്ധതി; നാലാം ഇടനാഴിക്കായി ഭൂമി അനുവദിച്ചു appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…