ബെംഗളൂരു സബർബൻ പദ്ധതി; നാലാം ഇടനാഴിക്കായി ഭൂമി അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (ബിഎസ്ആർപി) നാലാം ഇടനാഴി നിർമാണത്തിനായി 114.47 ഏക്കർ ഭൂമി അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ).

ഹീലലിഗെയ്ക്കും രാജനുകുണ്ടേയ്ക്കും ഇടയിലുള്ള കനക ലൈൻ ആണ് നാലാം ഇടനാഴിയിൽ ഉൾപ്പെടുന്നത്. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി-കർണാടക ലിമിറ്റഡ് (കെ-റൈഡ്) ആണ് പദ്ധതി നടപ്പാക്കുന്നത്.  രണ്ടാം ഇടനാഴിക്ക് (മല്ലിഗെ ലൈൻ) 85.707 ഏക്കർ വരുന്ന പുതുക്കിയ റെയിൽവേ ഭൂമിയുടെ പാട്ടക്കരാറും എസ്ഡബ്ല്യൂആർ അനുവദിച്ചു.

കനക ലൈനിൽ ആകെ 46.285 കിലോമീറ്റർ നീളത്തിലാണ് പാത വരുന്നത്. ഇതിൽ 8.96 കിലോമീറ്റർ വയഡക്ടിലാണ്. തറനിരപ്പിലൂടെ 37.92 കിലോമീറ്റർ ദൂരവും. ഈ ദൂരത്തിനിടയിൽ 19 സ്റ്റേഷനുകൾ വരും. രജൻകുണ്ടേ, മുഡ്ഡനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തനിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ഛന്നസാന്ദ്ര, ബെന്നിഗനഹള്ളി, കാഗദാസ്പുര, ദൊഡ്ഡനെകുണ്ഡി, മാരതഹള്ളി, ബെലന്ദൂർ റോഡ്, കാർമെലാരാം, അംബേദ്കർ നഗർ, ഹുസ്കൂർ, സിംഗേന അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗെ എന്നിവയാണ് സ്റ്റേഷനുകൾ.

The post ബെംഗളൂരു സബർബൻ പദ്ധതി; നാലാം ഇടനാഴിക്കായി ഭൂമി അനുവദിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

1 day ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

1 day ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

1 day ago