ബെംഗളൂരു: ബെംഗളൂരുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് (ഇഐബി). പദ്ധതിക്ക് ഇഐബി 300 മില്യൺ യൂറോ (ഏകദേശം 2,800 കോടി) അനുവദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 58 സ്റ്റേഷനുകളും രണ്ട് ഡിപ്പോകളും ഉൾപ്പെടുന്ന സബർബൻ റെയിൽവേ ശൃംഖല മൊത്തം 149 കിലോമീറ്ററിൽ വ്യാപിക്കും. 2030ഓടെ ബെംഗളൂരുവിലെ ജനസംഖ്യ 1.4 കോടിയിൽ നിന്ന് 2 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സബർബൻ റെയിൽവേ സംവിധാനം കാര്യക്ഷമമാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
ഇഐബി വൈസ് പ്രസിഡൻ്റ് നിക്കോള ബിയറും റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി (കർണാടക) ലിമിറ്റഡ് ഫിനാൻസ് ഡയറക്ടർ അവധേഷ് മേത്തയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് 300 മില്യൺ യൂറോ അനുവദിക്കാനുള്ള തീരുമാനമുണ്ടായത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ 20 ശതമാനം തുക നൽകുമ്പോൾ സംസ്ഥാന സർക്കാരും ഇരുപത് ശതമാനം മാറ്റിവെക്കും. ബാക്കിയുള്ള 60 ശതമാനം തുകയാണ് ഇഐബി നൽകുക.
TAGS: BENGALURU | SUBURBAN RAIL PROJECT
SUMMARY: Bengaluru suburban rail project gets funds from EIB
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…
ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…
കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…