ബെംഗളൂരു: ബെംഗളൂരുവിലെ എഞ്ചിനീയറിങ് ടെക്നോളജി സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിങ്. 2024 ഡിസംബറിലാണ് പിരിച്ചുവിടല്‍ നടന്നത്. ആഗോള തലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍.
ബോയിങ്ങിന് ഇന്ത്യയിൽ ഏകദേശം 7,000 ജീവനക്കാരുണ്ട്. ഇന്ത്യ കമ്പനിയുടെ ഒരു പ്രധാന വിപണി കൂടിയാണ്. ആഗോള തലത്തിൽ 10 ശതമാനത്തോളം ജീവനക്കാരെ വെട്ടികുറയ്ക്കുമെന്ന് ബോയിങ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ആഗോള തലത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുന്ന ബോയിങ്ങിന് പിരിച്ചുവിടൽ നടപടി അനിവാര്യമാണെന്ന് കമ്പനി വക്താക്കൾ പറഞ്ഞു. ചില റോളുകൾ നീക്കം ചെയ്‌തിട്ടുണ്ടെങ്കിലും പുതിയ തസ്‌തികകള്‍ കൂട്ടിച്ചേര്‍ത്തതായും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
ബെംഗളൂരുവിലും ചെന്നൈയിലുമാണ് ബോയിങ് ഇന്ത്യ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി സെന്‍റർ പ്രവര്‍ത്തിക്കുന്നത്. നൂതന എയ്‌റോസ്‌പേസ് ജോലികളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ബെംഗളൂരുവിലെ ക്യാമ്പസ്.
TAGS: BENGALURU | TERMINATION
SUMMARY: Boeing India terminates 180 engineering employees
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…