ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ജയേഷ് പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അക്ബർ പാഷ.
കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഭീഷണിപ്പെടുത്തി 100 കോടി രൂപ നൽകിയില്ലെങ്കിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ജയേഷ് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ അക്ബർ പാഷ ജയേഷ് പൂജാരിയുമായി ബന്ധപ്പെട്ടിരുന്നതായി നാഗ്പൂർ പോലീസ് കണ്ടെത്തി. പാഷയുടെ നേതൃത്വത്തിലാണ് ജയേഷ് കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
TAGS: KARNATAKA | TERRORIST
SUMMARY: Terrorist involved in Bengaluru blast shifted from Nagpur to Hindalga jail
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…