ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയുടെ പേര് മാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്‌ക്കായാണ് യൂണിവേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തെ മാതൃകാ സർവകലാശാലയാക്കി സ്ഥാപനത്തെ മാറ്റുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം എന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിന്റെ ഭാഗമായി, ഗവൺമെന്റ് ആർട്സ് കോളേജും ഗവൺമെന്റ് ആർസിസി കോളേജും സർവകലാശാലയ്‌ക്ക് കീഴിലുള്ള സബ് ഡിവിഷൻ കോളേജായി ലയിപ്പിക്കും. ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പോഷകാഹാരങ്ങൾ രണ്ട് ദിവസത്തിൽ നിന്നും ആറ് ദിവസത്തിലേക്ക് നീട്ടി. പ്രീ-പ്രൈമറി മുതൽ പിയു വരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വനിതാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സംരംഭങ്ങൾ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചു.
TAGS: BENGALURU
SUMMARY: Karnataka renames Bangalore University after former PM Manmohan Singh
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…