ബെംഗളൂരു: ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ കന്നഡ അനുകൂല ഗ്രൂപ്പുകൾ രംഗത്ത് വന്നിരിക്കുന്നത്. കർണാടക സംരക്ഷണ വേദികെയ്ക്ക് കീഴിലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തു വന്നത്.
നിലവിൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയെ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ടുമായി മുന്നോട്ട് പോകുകയാണ്. പദ്ധതി നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോയാകുമിത്. തമിഴ്‌നാട്ടിൽ 11 കിലോമീറ്ററും കർണാടകയിൽ 12 കിലോമീറ്ററും ഉള്ള മെട്രോ ലൈനിന്റെ ദൈർഘ്യം 23 കിലോമീറ്റർ ആണ്. ഇതിൽ 12 മെട്രോ സ്റ്റേഷനുകളും ഒരു ഡിപ്പോയും ഉണ്ട്.
കർണാടകത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയായതിനാൽ ബെംഗളൂരുവിന്റെഭാഗമായ ചന്ദാപുര, അത്തിബെലെ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഹൊസൂർ മെട്രോ പദ്ധതി ഗുണകരമാകും.
TAGS: BENGALURU | NAMMA METRO
SUMMARY: More Migrants Will Come to Bengaluru, Kannada Groups Oppose Linking Namma Metro to Tamil Nadu’s Hosur
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…