ബെംഗളൂരു: ബെളഗാവിയിലെ സാംബ്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശം. എയർപോർട്ട് ഡയറക്ടറുടെ ഈമെയിലിലേക്കാണ് സന്ദേശേം എത്തിയത്. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ബോംബ് വെച്ചന്നാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്ന് വിമാനത്താവളത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ത്യാഗരാജ മാരിഹാല പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ മെയിൽ അയച്ച ആളുടെ വിവരങ്ങൾ അടക്കം പരിശോധിച്ചുവരികയാണ്.
രാജ്യത്ത് അടുത്തിടെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് കമ്പനികൾക്കും സുരക്ഷാ അധികൃതർക്കും വലിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 70 ബോംബ് ഭീഷണികളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം വിവിധ എയർലൈനുകൾ നടത്തുന്ന 30-ലധികം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
<br>
TAGS : BELAGAVI | BOMB THREAT
SUMMARY : Bomb threat message to Belagavi airport
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…