ബെംഗളൂരു: ബെള്ളാരിയിൽ ഖാനനത്തിന് അനുമതി നൽകി കേന്ദ്ര സ്റ്റീൽ -ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കുമാരസ്വാമിയുടെ ആദ്യ തീരുമാനമാണിത്. ബെള്ളാരിയിലെ സന്ദൂരിലുള്ള ദേവദാരി ഇരുമ്പ് ഖനിയിലെ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം അനുമതി നൽകിയിരിക്കുന്നത്.
കർണാടകയിലെ ഭദ്രാവതിയിലെ വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻ്റ് (വിഐഎസ്പി), കുദ്രെമുഖ് അയേൺ ഓർ കമ്പനി ഉൾപ്പെടെയുള്ള പൊതുമേഖലാ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതായും കുമാരസ്വാമി പറഞ്ഞു. ഈ യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിൽ നിക്ഷേപം നടത്തുന്നതിനായി ടെസ്ലയെ സമീപിക്കുമെന്നും കുമാരസ്വാമിയെ അറിയിച്ചു. ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ചെലവേറിയതാണെന്നും ഇതിനൊരു പരിഹാരം ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. വ്യവസായങ്ങൾ സ്ഥാപിക്കുന്നത് ആദ്യപടി മാത്രമാണെങ്കിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കുമാരസ്വാമി കൂട്ടിച്ചേർത്തു.
TAGS: KARNATAKA| KUMARASWAMY
SUMMARY: Kumaraswamy approves bellary mining after taking charge as steel minister
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…