Categories: KARNATAKATOP NEWS

ബെള്ളാരി കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിലെ എ.സി പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ബെള്ളാരിയിലുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ അപകടം. ഷോറൂമിൽ സ്ഥാപിച്ച എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റോറിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം.

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റോറിലെയും പരിസരത്തെയും ജനാലകൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

 

Savre Digital

Recent Posts

ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെണ്‍കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.…

4 minutes ago

നമ്മ മെട്രോ യെലോ ലൈനിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…

25 minutes ago

മുണ്ടക്കൈ, ചൂരല്‍മല; ഇതുവരെ ചെലവിട്ട തുക 108. 21 കോടി, കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ്…

1 hour ago

തുടർ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. കുടുംബത്തോടൊപ്പം ഇന്നു പുലര്‍ച്ചെയാണ്…

1 hour ago

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി. എസ്എംവിടി ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ, നായന്തഹള്ളി മെട്രോ…

1 hour ago

മണിപ്പൂരിൽ വൻ ആയുധവേട്ട, എകെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ…

1 hour ago