ബെംഗളൂരു: ബൈക്കിലേക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിജയപുര കഗ്ഗോഡ ഗ്രാമത്തിനടുത്തുള്ള നാഷണൽ ഹൈവേ -52 ലാണ് സംഭവം. കുമാതഗി താണ്ടയിലെ വെങ്കു ചൗഹാൻ (43) ആണ് മരിച്ചത്. എസ്‌എസ്‌എൽസി പരീക്ഷാ കേന്ദ്രത്തിലേക്ക് മൂന്ന് കുട്ടികളെ ബൈക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
വെങ്കുവിന്റെ മക്കളായ ഐശ്വര്യ, പ്രീതി, അയൽവാസിയായ ശ്വേത റാത്തോഡ് എന്നിവരായിരുന്നു ബൈക്കിൽ ഒപ്പമുണ്ടായത്. അമിതവേഗതയിൽ എതിർദിശയിൽ നിന്ന് വന്ന ലോറി ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. വെങ്കു സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഐശ്വര്യ, പ്രീതി, ശ്വേത എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിജയപുര പോലീസ് കേസെടുത്തു.
TAGS: ACCIDENT | KARNATAKA
SUMMARY: Man taking 3 children on bike to SSLC exam centre dies after being hit by lorry
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…