ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാമരാജ്നഗർ ഗുണ്ടൽപേട്ട് താലൂക്കിലെ ബെഗൂർ ടൗണിന് പുറത്തുള്ള ഹിരികാട്ടി ഗേറ്റിലാണ് അപകടമുണ്ടായത്. മൈസൂരു നഞ്ചൻഗുഡ് കുഡ്‌ലാപൂർ ഗ്രാമത്തിൽ താമസിക്കുന്ന ശശിധർ (28), ഭാര്യ ശാലിനി (22), അമ്മ ഭാഗ്യമ്മ (50) എന്നിവരാണ് മരിച്ചത്.

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ ബൈക്കിലേക്ക് അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന നഞ്ചൻഗുഡ് ഹെമ്മരാഗല ഗ്രാമത്തിലെ രാജണ്ണ (40) എന്നയാൾക്ക് പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബേഗൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Three family members killed, one injured in car-bike collision near Begur

Savre Digital

Recent Posts

ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; തീരുവ 50 ശതമാനമാക്കി ഉയർത്തി

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…

5 hours ago

ധര്‍മസ്ഥല; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…

5 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…

6 hours ago

മഴയുടെ ശക്​തികുറഞ്ഞു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴയുടെ ശക്​തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…

6 hours ago

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ കോച്ചുകൾ വേർപ്പെട്ടു; പരിഭ്രാന്തരായി യാത്രക്കാർ

ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…

6 hours ago

കെആർപുരം മെട്രോ സ്റ്റേഷനിൽ കറുത്ത പെട്ടി കണ്ടെത്തിയതോടെ പരിഭ്രാന്തി; ഒടുവിൽ ആശങ്ക ഒഴിവായി

ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…

7 hours ago