Categories: KERALATOP NEWS

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. എം സി റോഡില്‍ പുല്ലുവഴിക്ക് സമീപമാണ് അപകടം നടന്നത്. എറണാകുളം ജഡ്ജസ് അവന്യു സ്വദേശി മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.

പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇജാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫിയോണയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ല. ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം.

ജോസ് ഗ്രിഗറിയുടെയും ജെറ്റ്സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കുഴിവേലിപ്പടിയിലെ കെഎംഇഎ കോളേജിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ പാലക്കാട്ടേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.

TAGS : ACCIDENT | KOCHI | DEAD
SUMMARY : Bike and lorry collide accident

Savre Digital

Recent Posts

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…

9 minutes ago

ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ട്രംപിനെ തള്ളി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…

1 hour ago

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…

2 hours ago

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 15-ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…

3 hours ago

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

3 hours ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

3 hours ago