ബെംഗളൂരു: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കബല്ലാപുര – ഗൗരിബിദനൂർ റോഡിലെ ബൊമ്മനഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടൊയോട്ട ഇന്നോവ എംയുവി മുമ്പിലുണ്ടായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി സ്വദേശിയായ വെങ്കിട്ടറാം റെഡ്ഡി (45) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് രണ്ട് വാഹനങ്ങളും റോഡരികിലെ ഒരു വയലിലേക്ക് മറിഞ്ഞു.
വെങ്കടറാം റെഡ്ഡി നഗരത്തിലെ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ചിക്കബല്ലാപുരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. വ്യാഴാഴ്ച രാവിലെ വെങ്കടറാം ഗൗരിബിദനൂരിലേക്ക് പോകുമ്പോഴാണ് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എംയുവി ആണ് ബൈക്കിൽ ഇടിച്ചത്. സംഭവത്തിൽ ചിക്കബെല്ലാപുര റൂറൽ പോലീസ് കേസെടുത്തു.
തിരുവനന്തപുരം: ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സംഘടന യോഗത്തിനുശേഷം കൂടുതല്‍ തീരുമാനം ഉണ്ടാകും.…
ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവില്‍ ഇതുവരെ 827 കോടി രൂപ റീഫണ്ട് നല്‍കി ഇന്‍ഡിഗോ.…
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി നടി പാർവതി തിരുവോത്ത്.…
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട് എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'…
ബാലാഘട്ട്: മധ്യപ്രദേശില്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന വഴിത്തിരിവ്. ബാലഘട്ട് ജില്ലയില്‍ 10 മാവോയിസ്റ്റുകളാണ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.…