ബെംഗളൂരു: ബെംഗളൂരു മഹാദേവപുരയിലെ ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട അടച്ചിട്ടിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കനത്ത പുക ഉയരുന്നത് കണ്ട സമീപത്തെ കടയുടമകൾ ഫയർ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലും ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. സമീപത്തെ സർവീസ് സെൻ്ററിലേക്കും തീ പടരുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന 20ഓളം ബൈക്കുകളും കത്തിനശിച്ചു. തീപിടിത്തത്തിൽ ആകെ 50 ഓളം വാഹനങ്ങൾ കത്തിനശിച്ചു.
ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മഹാദേവപുര പോലീസ് കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Bike showroom gutted into fire
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…