തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം ഐസൊലേഷൻ ബേയിലാണ് വിമാനം ഇറക്കിയത്. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കുകയായിരുന്നു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു. വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന ആരംഭിക്കുകയും, യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഫോൺ വഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഫോണിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
<BR>
TAGS : BOMB THREAT
SUMMARY : Bomb threat: Air India plane makes emergency landing in Thiruvananthapuram
പത്തനംതിട്ട: മൂഴിയാര് ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില് എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര് ആക്രമണക്കേസില് യൂട്യൂബര് കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില് പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില് വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്. അമിത് ചക്കാലക്കല് രേഖകള് ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…