കൊച്ചി: സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്ന് പറഞ്ഞ കോടതി റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെ.എസ്.ആര്‍.ടി.സി. വാദം അംഗീകരിച്ചു.
ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം തങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അധികാരുമുണ്ടെന്നായിരുന്നു ഉടമയുടെ വാദം. ഈ വാദം ഉള്‍പ്പെടെയാണ് കോടതി തള്ളിയത്. റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പിഴ അടയ്ക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരേ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു. ഇതിനെതിരെ റോബിന്‍ ബസുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
TAGS :
SUMMARY : Carrying a person on board is not allowed; The High Court rejected the plea of the Robin bus owner
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…