ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരുമായി സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. നിലവില്‍ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന ബ്രസീല്‍ സിവില്‍ ഡിഫൻസ് അറിയിച്ചു.
എല്ലാവരും മരിച്ചെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വയും സ്ഥിരീകരിച്ചു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.55നായിരുന്നു (പ്രാദേശിക സമയം ഉച്ചയ്ക്ക് 1.25) അപകടം. വിമാനം ലാൻഡ് ചെയ്യാൻ പത്ത് മിനിറ്റ് മാത്രമാണുണ്ടായിരുന്നത്. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മരക്കൂട്ടം നിറഞ്ഞുനില്‍ക്കുന്ന ഒരു മേഖലയില്‍ വിമാനം തകർന്നു വീഴുന്നതും വലിയ പുക ഉയരുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ബ്രസീലിയൻ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിമാനം തകര്‍ന്നുവീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
TAGS : BRAZIL | PLANE CRASH | DEAD
SUMMARY : 62 killed in plane crash in Brazil; Video
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…