ബ്രിട്ടന് ആദ്യമായി വനിതാ ധനമന്ത്രി ചുമതലയേല്‍ക്കുന്നു. മുന്‍ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ 45കാരി റേച്ചല്‍ റീവ്‌സാണ് സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ധനമന്ത്രിയാകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാർക്കും ധനമന്ത്രി റേച്ചല്‍ റീവ്സിനും മുന്നിലുള്ളത്. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യൻ വംശജനായ ഋഷി സുനക് രാജി വച്ചിരുന്നു. പിന്നാലെയാണ് കെയ്ർ സ്റ്റാർമർ അധികാരമേറ്റത്.
പൊതു തിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിലാണ് ലേബർ പാർട്ടി അധികാരം പിടിച്ചത്. 411 സീറ്റുകള്‍ പിടിച്ചാണ് ലേബർ പാർട്ടി വിജയിച്ചത്. കണ്‍സർവേറ്റീവ് പാർട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലിബറല്‍ ഡെമോക്രാറ്റ്സ് പാർട്ടിക്ക് 71 സീറ്റുകളും കിട്ടി. കേവല ഭൂരിപക്ഷത്തിനു 326 സീറ്റുകളാണ് വേണ്ടത്. ഇതും മറികടന്നാണ് ലേബർ പാർട്ടിയുടെ കുതിപ്പ്.
TAGS : RACHEL REEVES | BRITISH ELECTION
SUMMARY : Rachel Reeves has been elected Britain’s first female Chancellor of the Exchequer
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…