മംഗളൂരു: മംഗളൂരുവിൽ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്യവസായി ബി.എം.മുംതാസ് അലിയെ ജൂലൈ മുതൽ ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി പരാതി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്ന് മംഗളൂരു പോലീസ് വ്യക്തമാക്കി. സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായി സഹോദരൻ ഹൈദരലിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയിൽ ആറു പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. റെഹാമത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് മംഗളൂരു പോലീസ് കേസെടുത്തത്.
ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽനിന്ന് പലതവണയായി പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു. ഈ വർഷം ജൂലൈ മുതൽ 50 ലക്ഷത്തിലേറെ രൂപയാണ് പ്രതികൾ മുംതാസ് അലിയിൽനിന്ന് തട്ടിയെടുത്തത്. ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിയിരുന്നെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നെന്നും സഹോദരൻ പരാതിയിൽ പറഞ്ഞു.
ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതായത്. കൊച്ചി-പനവേല്‍ ദേശീയ പാത 66-ല്‍ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്ന നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടര്‍ന്ന് അലിയ്ക്കായി പുഴയില്‍ വ്യാപകമായ തിരച്ചിലാണ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സാമൂഹ്യ സേവനരംഗത്തും മത, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു മുംതാസ് അലി. മംഗളൂരു നോർത്തിലെ മുൻ കോൺഗ്രസ് എംഎൽഎയും ഇപ്പോൾ ജെഡിഎസ് അംഗവുമായ ബിഎം മൂഹിയിദ്ദീൻ ബാവയുടെ സഹോദരനാണ്. മംഗളൂരുവിലെ കാട്ടിപ്പള്ളയിലുള്ള മിസ്ബാ വിമൻസ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ മുംതാസ് അലിക്ക് മത്സ്യക്കയറ്റുമതി ബിസിനസ്സും ഉണ്ട്. മംഗളൂരുവിലെ മലയാളി സമൂഹവുമായും കാന്തപുരം എപി സുന്നി വിഭാഗവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുംതാസ് അലി.
<BR>
TAGS : MANGALURU | DEATH
SUMMARY : Threatened to spread the word that he had an affair with the woman; Case against the woman and others in the death of Mumtaz Ali
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…