Categories: TOP NEWS

ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ജില്ല പത്തനംതിട്ട

തിരുവനന്തപുരം: ഭരണത്തിന്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷാമാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വകുപ്പായി തിരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതി വകുപ്പാണ്. മികച്ച ജില്ല പത്തനംതിട്ട ജില്ലയാണ്.

ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്ക്കാരം ക്ലാസ് I വിഭാഗത്തിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കെ കെ സുബൈർ അർഹനായി. ക്ലാസ് II വിഭാഗത്തിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ (ഹോമിയോപ്പതി) സീനിയർ സൂപ്രണ്ടായ വിദ്യ പി കെ, ജഗദീശൻ സി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, സബ് റീജിയണൽ സ്റ്റോർ, പടിഞ്ഞാറത്തറ, കെ എസ് ഇ ബി ലിമിറ്റഡ്, വയനാട് എന്നിവരും,  ക്ലാസ് III വിഭാഗത്തിൽ കോഴിക്കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ ക്ലാർക്കായ കണ്ണൻ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ പി ബി സിന്ധു എന്നിവരും അർഹരായി.

ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ) വിഭാഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റിലെ യു ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എൽ, തിരുവനന്തപുരം  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ് ആർ എന്നിവരും  യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സർവകലാശാലയിലെ പ്രൊഫസർ ആൻഡ് ഹെഡ് ആയ ഡോ. സീമാജെറോം അർഹയായി. നവംബർ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
<BR>
TAGS :
SUMMARY :

Savre Digital

Recent Posts

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

23 minutes ago

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…

53 minutes ago

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…

1 hour ago

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

2 hours ago

ചിത്രപ്രിയ കൊലപാതകം: പെണ്‍കുട്ടിയെ അലന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…

2 hours ago

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…

3 hours ago