തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നാല് പേരുടെയും മൃതദേഹം കണ്ടെടുത്തു. കാണാതായ നാലാമത്തെ ആളുടെ മൃതദേഹം രാത്രിയോടെ കണ്ടെടുത്തതിന് പിന്നാലെ പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ചു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ സെറയുടെ (10) മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഷാഹിന (35) ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരണപ്പെട്ട മറ്റ് മൂന്നുപേർ.
ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്‌മശാനം കടവിലാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടികൾ കടവിനോട് ചേർന്നുള്ള തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷിക്കാനിറങ്ങിയ ഷാഹിനയും കബീറും ഇവർക്കൊപ്പം ഒഴുക്കിൽപ്പെടുകയായിരുന്നു. ഷാഹിനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫർ- ഷഫാന ദമ്പതികളുടെ മകനാണ്.
TAGS: KERALA | DEATH
SUMMARY: Body of four drowned in Bharatapuzha recovered
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…