ബെംഗളൂരു: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നിയമ സംഹിതയ്ക്കെതിരെ വിമർശനവുമായി കർണാടക സർക്കാർ. തങ്ങള്‍ സമര്‍പ്പിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കർണാടക നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവയ്ക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ മൂന്ന് നിയമങ്ങൾ ബിജെപി സർക്കാരിന്‍റെ മുൻ ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നുവെന്നും എച്ച്.കെ. പാട്ടീൽ പറഞ്ഞു .കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഈ നിയമങ്ങൾ അവലോകനം ചെയ്‌ത് നിർദേശങ്ങൾ നൽകണമെന്ന് 2023-ൽ കത്തെഴുതിയതായും മന്ത്രി പറഞ്ഞു.
സർക്കാർ ആകെ 23 നിർദേശങ്ങൾ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അതൊന്നും കാര്യമായി എടുത്തില്ല. പൊതുജനാഭിപ്രായവും നിയമജ്ഞരുടെ നിർദേശവും അവഗണിച്ചാണ് ഈ മൂന്ന് നിയമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ കര്‍ണാടക സർക്കാർ ഈ മൂന്ന് നിയമങ്ങളെയും എതിർക്കുന്നതായും മന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്‍റെ മന്ത്രിസഭ യോഗം എടുത്ത തീരുമാനം ഇപ്പോൾ നടപ്പാക്കുന്നത് ശരിയല്ല. അവരുടെ മുൻ ടേമിൽ തന്നെ നടപ്പിലാക്കേണ്ടിയിരുന്നു. സർക്കാരിനെതിരെ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നത് പുതിയ നിയമത്തില്‍ കുറ്റകരമാണെന്ന് പാട്ടീൽ പറഞ്ഞു. ഇത്തരം വകുപ്പുകള്‍ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ നിയമമനുസരിച്ച് 90 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അനുവദിക്കുന്നതെന്നും ഇത് നീണ്ട കാലയളവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പോലീസ് കസ്റ്റഡിയുടെ ദൈർഘ്യം കുറയ്ക്കുന്നതിന് ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | BHARATIYA NYAYA SAMHITA
SUMMARY: karnataka opposes new criminal law by centre
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…