Categories: KERALATOP NEWS

ഭാര്യയുടെ സ്വര്‍ണം പണയംവെച്ച്‌ പണവുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍

വർക്കല: ഭാര്യയുടെ സ്വർണം പണയം വച്ച പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34)വാണ് പിടിയിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം.

വിവാഹ ശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച്‌ പണയംവച്ച്‌ 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തുന്നതിന് ഒരു ലക്ഷം രൂപ യുവതി നല്‍കണമെന്നും അനന്തുവിന്റെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കൂടാതെ അനന്തു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും പോലീസില്‍ യുവതി മൊഴി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരൻ അമല്‍ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചില്‍ പോലീസ് കേസെടുത്തു. ഇതോടെ അനന്തു കിട്ടിയ പണവുമായി മുങ്ങി. കേരളത്തില്‍ പലയിടങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ താമസിച്ചുവരവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് ഇയാളെ വർക്കല പോലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയില്‍ ഹാജരാക്കി.

TAGS : THIRUVANATHAPURAM | GOLD | ARREST
SUMMARY : The husband who pawned his wife’s gold and drowned with money was arrested

Savre Digital

Recent Posts

യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു; ഡിവൈഡറില്‍ ഇടിച്ചു കയറി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…

30 minutes ago

വിലക്കിയ സിനിമകള്‍ ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…

47 minutes ago

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…

2 hours ago

മസാല ബോണ്ടിലെ ഇഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…

2 hours ago

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

3 hours ago

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

4 hours ago