ബെംഗളൂരു: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെസ്‌കോം ജീവനക്കാരൻ സ്വയം ജീവനൊടുക്കി. കലബുർഗി ഗബാരെ ലേഔട്ടിൽ താമസിച്ചിരുന്ന സന്തോഷ്കുമാർ കൊറള്ളി, ഭാര്യ ശ്രുതി, മക്കളായ മുനിഷ്, അനീഷ് (4 മാസം) എന്നിവരാണ് മരിച്ചത്. വൈദ്യുതി വിതരണ കമ്പനിയിലെ (ജെസ്‌കോം) സീനിയർ അക്കൗണ്ടന്റായിരുന്നു സന്തോഷ്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷ് ഭാര്യ ശ്രുതിയെയും മക്കളായ മുനിഷിനെയും അനീഷിനെയും (4 മാസം പ്രായമുള്ള) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സന്തോഷിന്റെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 10 വർഷം മുമ്പാണ് സന്തോഷ് ബിദാർ സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ 7-8 വർഷമായി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. സന്തോഷ് അടുത്തിടെ പുതിയ ഫ്ലാറ്റ് വാങ്ങി അവിടെ താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നുവ. എന്നാൽ ശ്രുതി ഇതിനെതിരായിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സ്റ്റേഷൻ ബസാർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | MURDER
SUMMARY: Gescom staffer kills wife, two children in Kalaburagi, commits suicide
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…