തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി (34)യാണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. ആശുപത്രിയില്‍ പോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തുകളേറ്റു. മൂക്ക് ഛേദിച്ച നിലയിലാണ്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞു നില്‍ക്കുകയായിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. രണ്ടു മക്കളുണ്ട്. മകള്‍ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസം.
TAGS: THIRUVANATHAPURAM| CRIME| DEATH|
SUMMARY: Husband killed wife
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…