Categories: KERALATOP NEWS

ഭാവ​ഗായകൻ ഇനി ഓർമ; പി. ജയചന്ദ്രന്റെ സംസ്കാരം നടന്നു

എറണാകുളം: ഭാവ​ഗായകൻ പി. ജയചന്ദ്രൻ ഇനിയോർമ. ചേന്ദമം​ഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോ​ഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷം ​ഗാർഡ് ഓഫ് ഓണർ നൽകി.

മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകിട്ട് മൂന്നരയോടെ സംസ്കാരം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മുൻപേ ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒന്നേകാലോടെ ജയചന്ദ്രന്റെ മകൻ ദിനനാഥൻ ചിതയ്‌ക്ക് തീ കൊളുത്തി.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ജയചന്ദ്രന്റെ വിയോ​ഗം. തൃശൂരിലെ സം​ഗീത നാടക അക്കാദമിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിന് പേരാണ് ജയചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൂങ്കുന്നത്തെ വീട്ടിലും പൊതുദർശനമുണ്ടായിരുന്നു.

TAGS: KERALA | P JAYACHANDRAN
SUMMARY: Final rites of P jayachandran completed

Savre Digital

Recent Posts

കാസറഗോഡ് ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…

19 minutes ago

ആഗോള അയ്യപ്പസംഗമം; ഉപാധികളോടെ അനുമതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…

1 hour ago

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…

3 hours ago

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…

3 hours ago

പതിനേഴുവയസുകാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചു

കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…

4 hours ago

സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…

4 hours ago