Categories: KERALATOP NEWS

ഭാസ്കര കാരണവർ വധക്കേസ്; 14 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതി ഷെറിൻ പുറത്തേക്ക്, ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കേരളത്തിൽ ഏറെ ചർച്ചയായ ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകും. 14 വർഷത്തെ തടവ് ശിക്ഷ പൂർത്തീകരിച്ചെന്നും സ്ത്രീ എന്ന പരിഗണന നൽകണമെന്നും വ്യക്തമാക്കി ഷെറിൻ സമർപ്പിച്ച അപേക്ഷയില്‍ ശിക്ഷയിളവ്‌ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. മോഷണത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഷെറിന്‍ പിടിയിലായത്.

തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭാസ്‌കര കാരണവരെ ഷെറിനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ ഷെറിന്‍ നല്‍കിയ മൊഴിയാണ് വഴിത്തിരിവായത്. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഷെറിനാണ് വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് അകത്തേക്ക് കയറാമെന്നും മൊഴി നല്‍കിയത്. എന്നാല്‍ ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ കയറി നില്‍ക്കാന്‍ കഴിയില്ല. ഇതിനിടെ ഷെറിന്റെ ഫോണ്‍ കോള്‍ പട്ടിക പരിശോധിച്ചപ്പോള്‍ ഒരു നമ്പരിലേക്ക് 55 കോളുകള്‍ പോയതായി കണ്ടെത്തി.

കേസിലെ രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോണ്‍ കോളുകള്‍ പോയിരുന്നത്. കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ അടയാളം ബാസിത് അലിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. ഒരുമിച്ച് ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയുമെന്നും അതിനിടെയായിരുന്നു കൊലപാകവുമെന്നും കണ്ടെത്തി.

ഷാനുറഷീദ്, നിഥിന്‍ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികള്‍. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഷെറിന്‍ മൊഴി നല്‍കിയത്.

വേലിക്കര അതിവേഗ കോടതിയാണ് ഷെറിന് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.
<BR>
TAGS : MURDER CASE
SUMMARY : Bhaskara Karanavar murder case; Accused Sherin is out after 14 years in prison

 

Savre Digital

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…

10 minutes ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

41 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

2 hours ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

2 hours ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

2 hours ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

3 hours ago