ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ 52കാരി പിടിയിൽ. മുരുഗേഷ്പാളയയിലാണ് സംഭവം. മഞ്ജു നായിക് (42) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പങ്കാളി പ്രേമയാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മഞ്ജുവിന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
പോലീസ് എത്തി പരിശോധിച്ചപ്പോൾ മഞ്ജുവിന്റെ മൃതദേഹം കണ്ടെത്തി. പ്രേമയ്ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്. 20 വർഷത്തോളമായി ഇരുവരും ദമ്പതികളായി ജീവിക്കുകയായിരുന്നു. ഏപ്രിൽ 26ന് മഞ്ജു മദ്യപിച്ചെത്തിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വാക്കുതർക്കത്തിനിടെ പ്രേമയെ മർദിക്കാൻ തുടങ്ങി. നായിക് കത്തിയുമായി ആക്രമിക്കാൻ വന്നപ്പോൾ തൂവാല കൊണ്ട് നായിക്കിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രേമ പോലീസിനോട് പറഞ്ഞു. മൃതദേഹം വീട്ടിനുള്ളിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. നിലവിൽ പ്രേമ വിഷാദ അവസ്ഥയിലാണെന്നും ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യൽ തുടരുമെന്നും പോലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന…
ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപം തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ…
ബെംഗളൂരു: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 6, 11 തീയതികളില്‍…
കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ വൻ കാർഗോ വിമാനം തകർന്നുവീണു. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന്…
കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം…
ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ…