Categories: KERALATOP NEWS

ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയതായി സംശയം; സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

ന്യൂഡൽഹി: ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയിക്കുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്ഐഒ) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്ന കാര്യവും പരിശോധിക്കുകയാണെന്ന് എസ്‌എഫ്ഐഒ കോടതിയിൽ വ്യക്തമാക്കി. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായതായി എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.

എന്നാൽ ഈ നേതാവ് ആരാണെന്ന കാര്യം എസ്‌എഫ്ഐഒ ഇന്ന് വ്യക്തമാക്കിയിട്ടില്ല. 23ന് കേസിൽ തുടർവാദം നടക്കും. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിഎംആർഎൽ നൽകിയ ഹരജി പരിഗണിക്കവെയാണ് എസ്‌.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ കേന്ദ്രസർക്കാറിന്‍റെ അഭിഭാഷകൻ കോടതിയിൽ ആരോപണമുന്നയിച്ചത്. സി.എം.ആർ.എലിൽനിന്ന് ആർക്കൊക്കെ പണം ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയതെന്ന് എസ്‌എഫ്ഐഒ അവകാശപ്പെട്ടു. രാഷട്രീയ നേതാക്കൾക്കു പുറമെ മാധ്യമ സ്ഥാപനങ്ങൾക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലർക്കും സിഎംആർഎൽ പണം നൽകിയെന്ന് എസ്‌എഫ്ഐഒ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിൻ്റെ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആർഎൽ ഹൈക്കോടതിയില്‍ നേരത്തേ വാദിച്ചിരുന്നു.
<BR>
TAGS : CMRL
SUMMARY : Suspects of giving money to supporters of terrorist activities; SFIO against CMRL

Savre Digital

Recent Posts

സിഡ്‌നിയിലെ ഭീകരാക്രമണം: മരണം 16 ആയി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.…

22 minutes ago

ക്രിസ്‌മസ്‌ പരീക്ഷയ്ക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ…

1 hour ago

ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

ആലപ്പുഴ: പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ്…

2 hours ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജയുടെ ഭാഗമായുള്ള ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറ്റും. കൊടിയേറ്റുദിവസം ഏരിയ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ വര്‍ണശബളമായ ഘോഷയാത്രയുണ്ടായിരിക്കും. 22-ന്…

2 hours ago

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ, ഒത്തുചേരലുകൾ, രാത്രി ആഘോഷങ്ങൾ എന്നിവ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി…

2 hours ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.…

3 hours ago