Categories: TOP NEWSWORLD

ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ

ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച്‌ നാസ. ഞായറാഴ്ച ( ജൂണ്‍ 23) രാത്രി11.39നുള്ളില്‍ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. 88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നത്.

അപകടസാധ്യതകളും നാസ തള്ളിക്കളയുന്നുണ്ട്. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനുള്ള മികച്ച അവസരമാണിതെന്ന് ഗവേഷകർ പറയുന്നു. ഭൂമിയില്‍ നിന്നും 5.6 മില്യണ്‍ കിലോമീറ്റർ അകലെക്കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാള്‍ ഏറെക്കൂടുതലാണ് ഇത്.


TAGS: NASA| EARTH|
SUMMARY: NASA issues alert about plane-sized asteroid approaching Earth today

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

3 hours ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

3 hours ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

4 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

5 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

6 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

6 hours ago