ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. ‘ദൈവകണം’ (ഹിഗ്സ് ബോസോണ്‍) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്തിത്വം പ്രവചിച്ച ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ല്‍ അദ്ദേഹത്തിന് ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നല്‍കി.
ഇംഗ്ലണ്ടിലെ ന്യൂകാസ്ല്‍ അപ്പോണ്‍ ടൈനില്‍ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. എഡിന്‍ബറ സര്‍വകലാശാലയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സര്‍വകലാശാല 2012-ല്‍ ഹിഗ്സ് സെന്റര്‍ ആരംഭിച്ചിരുന്നു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ല്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ തെളിയിക്കുകയും ചെയ്തിരുന്നു.
The post ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: വൈപ്പിനില്‍ ദമ്പതികളെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. എളംകുന്നപ്പുഴ സ്വദേശികളായ സുധാകരൻ(75), ഭാര്യ ജിജി…
പാലക്കാട്: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം. പൊമ്പ്ര സ്വദേശി തിട്ടുമ്മല്‍ സഫ് വാൻ, ഷഹല ദമ്പതികളുടെ…
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന്…
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികക്ക് ദാരുണാന്ത്യം. വികാസ് കുമാർ(29), സമദ് അലി (20),…
തൃശൂർ: മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂർ അഡീഷനല്‍ സെഷൻസ് കോടതി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ്…
തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23)…