Categories: TOP NEWS

ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. ‘ദൈവകണം’ (ഹിഗ്സ് ബോസോണ്‍) എന്ന പുതിയ അടിസ്ഥാന കണികയുടെ അസ്തിത്വം പ്രവചിച്ച ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ല്‍ അദ്ദേഹത്തിന് ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നല്‍കി.

ഇംഗ്ലണ്ടിലെ ന്യൂകാസ്ല്‍ അപ്പോണ്‍ ടൈനില്‍ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. എഡിന്‍ബറ സര്‍വകലാശാലയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സര്‍വകലാശാല 2012-ല്‍ ഹിഗ്സ് സെന്റര്‍ ആരംഭിച്ചിരുന്നു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ല്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ തെളിയിക്കുകയും ചെയ്തിരുന്നു.

The post ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

12 minutes ago

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

1 hour ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

2 hours ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

2 hours ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

3 hours ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

3 hours ago