Categories: KERALATOP NEWS

മംഗളവനത്തിൽ കമ്പിയില്‍ കോര്‍ത്ത നിലയില്‍ നഗ്നമായി അജ്ഞാത മൃതദേഹം

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്റെ ഉള്ളിലായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി എം എഫ് ആര്‍ ഐ) ഗേറ്റിനു മുകളിലായുള്ള കമ്പിയിൽ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം.

അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.  മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

സ്ഥലത്ത് സി സി ടി വി ഇല്ല. രാത്രിയില്‍ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൊച്ചി ഡി സി പി കെ എസ് സുദര്‍ശന്‍ പറഞ്ഞു. മംഗളവനം പക്ഷി സങ്കേതത്തിലെ സംരക്ഷിത മേഖലയില്‍ രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.
<BR>
TAGS : KOCHI
SUMMARY : An unidentified body was found naked on a wire in Mangalavana

Savre Digital

Recent Posts

കേരളസമാജം നോർക്ക ഐഡി കാർഡ്/നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പിന് നാളെ തുടക്കം

ബെംഗളൂരു: നോർക്ക റൂട്ട്സിൻ്റെ ആഭിമുഖ്യത്തിൽ കേരളസമാജം ബാംഗ്ലൂരുവുമായി സഹകരിച്ച് നടത്തുന്ന നോർക്ക ഐഡി കാര്‍ഡ്‌/നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ്…

4 minutes ago

പോലീസ് തലപ്പത്ത് അഴിച്ചുപണി; നിതിൻ അഗർവാൾ ഫയർഫോഴ്‌സ്‌ മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. റോഡ് സേഫ്റ്റി കമ്മീഷണറായാണ് പുതിയ…

12 minutes ago

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…

8 hours ago

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…

9 hours ago

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…

9 hours ago

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …

9 hours ago