മംഗളൂരു: മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ യാത്രാ തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്നിന് ശനിയാഴ്ച മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി. മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ (06041) മംഗളൂരുവില്‍നിന്ന് വൈകീട്ട് 7.30-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കൊച്ചുവേളിയിലെത്തും. തിരിച്ച് നാലിന് ഞായറാഴ്ച വൈകീട്ട് 6.40-ന് കൊച്ചുവേളിയില്‍നിന്ന് (06042) മംഗളൂരുവിലേക്ക് തിരിക്കും. പിറ്റേ ദിവസം രാവിലെ ഏഴു മണിയോടെ മംഗളൂരുവിലെത്തും.
മംഗളൂരു, കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ട്രെയനിന് സ്റ്റോപ്പുള്ളത്. എട്ട് സ്ലീപ്പര്‍ കോച്ചുകളും ഏഴ് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാണ് ഉള്ളത്.
<BR>
TAGS : RAILWAY | SPECIAL TRAIN
SUMMARY : Special train from Mangaluru to Kochuveli tomorrow; Return journey on Sunday
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…