ബെംഗളൂരു: മംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും പത്തനംതിട്ട ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകനുമായ സുമിത്ത് (22) ആണ് മരിച്ചത്. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം.
സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസറഗോഡ് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മാതാവ്: പത്മ. സഹോദരി: ഡോ. സൈമ സുരേഷ്. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
<BR>
TAGS : ACCIDENT | MANGALURU
SUMMARY : Malayali student dies in scooter accident in Mangaluru. friend is injured
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവിലും…
മലപ്പുറം: താനൂരില്‍ ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ കമീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)…
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു ഗ്രാമത്തിലെ കർഷകനായ പ്രകാശ് പൂജാരിയുടെ വീട്ടിലാണ് കഴിഞ്ഞ…
തൃശൂര്‍: പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍…
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുൻ മന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ പ്രഭു ചവാന്റെ മകൻ…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനങ്ങളുടെ യോഗം വിളിച്ച് ബിഎംആർസി.…