ബെംഗളൂരു: മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. കുറേനാൾ മുൻപ് വീടുവിട്ട് പോയ വയനാട് പുൽപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ക്രിക്കറ്റ് ബാറ്റു കൊണ്ടും സ്റ്റംബ് കൊണ്ടും അജ്ഞാതനെ യുവാക്കൾ പൊതിരെ തല്ലി. തുടർന്ന് അവശനായ അജ്ഞാതനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
<BR>
TAGS : MOB ATTACK | MANGALURU
SUMMARY : Mob attack in Mangaluru; suspect that the deceased was a Malayali
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…