ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ജൂൺ 18ന് ഉച്ചയ്ക്ക് 12.43നാണ് വിമാനത്താവളത്തിൻ്റെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത ഏതാനും നിമിഷങ്ങൾക്കകം സ്‌ഫോടനമുണ്ടാകുമെന്നും യാത്രക്കാരെല്ലാം മരിക്കുമെന്നുമായിരുന്നു സന്ദേശം.
ഇതോടെ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ബജ്‌പെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്ത് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്തുടനീളമുള്ള മറ്റ് 41 വിമാനത്താവളങ്ങളിലേക്കും സമാനമായ ഭീഷണി ഇമെയിലുകൾ അയച്ചതായി റിപ്പോർട്ടുണ്ട്. 2023 ഏപ്രിൽ 29, ഡിസംബർ 26 തീയതികളിൽ മംഗളൂരു വിമാനത്താവളത്തിനും സമാന രീതിയിൽ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. പിന്നീട് ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
TAGS: BENGALURU UPDATES| MANGALORE UPDATE
SUMMARY: Mangalore airport recieves hoax bomb threat
തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…
തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…
ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…
തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.…
ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…