മലപ്പുറം : ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ അമ്മ മരിച്ചു. കോട്ടക്കൽ തോക്കോമ്പാറ പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബി (65)യാണ് മരിച്ചത്. ചങ്കുവെട്ടിയിലെ കാന്റീൻ ജീവനക്കാരിയാണ് ബേബി. വെള്ളി രാവിലെ എട്ടോടെ മകൻ എബിനോടൊപ്പം ചങ്കുവെട്ടിയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം.
തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടി ഭാഗത്തുവച്ച് ബൈക്കിന്റെ ചങ്ങലയിൽ സാരിത്തുമ്പ് കുടുങ്ങി ബേബി പിറകിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കും മറിഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബേബിയെ നാട്ടുകാർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൈകിട്ടോടെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ പത്തുണിയോടെ മരണപ്പെടുകയായിരുന്നു.
<BR>
TAGS : ACCIDENT | MALAPPURAM
SUMMARY : A woman died after her sari got stuck on her bike while traveling with her son and hit her head on the road
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…