Categories: KERALATOP NEWS

മകരവിളക്ക് ഉത്സവം: ശബരിമലയില്‍ ദര്‍ശനം ജനുവരി 19 വരെ

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയില്‍ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുമ്പിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും സന്നിധാനത്തേക്കുള്ള വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും. 19ന് രാത്രി ശരം കുത്തിയിലേക്കാണ് എഴുന്നള്ളത്ത്.

TAGS : SABARIMALA
SUMMARY : Makaravilak Utsav: Darshan at Sabarimala till January 19

Savre Digital

Recent Posts

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

28 minutes ago

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

1 hour ago

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

3 hours ago

കരാവലി ഉത്സവ് 20 മുതല്‍

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…

3 hours ago

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…

3 hours ago