Categories: TOP NEWS

മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച്‌ ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര് കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി ക്ഷേത്ര നട തുറന്നു. വെള്ളിയാഴ്ച പ്രത്യേകിച്ച്‌ പൂജകള്‍ ഒന്നും തന്നെയില്ല.

ദര്‍ശന സമയം പതിനെട്ട് മണിക്കൂറാക്കി ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നട തുറന്ന് രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നട അടയ്ക്കും. ശനിയാഴ്ച പുതിയ മേല്‍ശാന്തിമാരായിരിക്കും ശബരിമല മാളികപ്പുറം ക്ഷേത്ര നടകള്‍ തുറക്കുക.

ഈ മാസത്തെ വെർച്വല്‍ ക്യൂ ബുക്കിംഗ് പൂർത്തിയായി. 15 മുതല്‍ 29 വരെയുള്ള തിയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിംഗ് കഴിഞ്ഞിട്ടുണ്ട്. ഇനി 30-ാം തിയതി ഉച്ചക്ക് ശേഷമുള്ള കുറച്ച്‌ സ്ലോട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വല്‍ ക്യൂ വഴിയും ബാക്കി സ്പോട് ബുക്കിംഗ് ആയിരിക്കും. സ്പോട് ബുക്കിംഗിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും.

TAGS : SABARIMALA
SUMMARY : Makaravilak Pilgrimage; Sabarimala opened

Savre Digital

Recent Posts

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കോട്ടയം: പാലാ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരുക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം. കൂരാലി സ്വദേശി ജിസ്…

2 minutes ago

മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ്…

5 minutes ago

ശ്രീനാരായണ സമിതി മഹാലയ അമാവാസി പിതൃതർപ്പണം 21 ന്

ബെംഗളൂരു: ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂരു ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21 ന് ഞായറാഴ്‌ച…

21 minutes ago

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15,16, 17 തീയതികളിൽ ബെംഗളുരുവിൽ ജലവിതരണം തടസ്സപ്പെടുമെന്ന്…

41 minutes ago

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ചിത്തിര കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ…

60 minutes ago

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ നഗരത്തിലെ ഫ്ലാറ്റിൽ മോഷണം. സെപ്റ്റംബർ 4 നും…

2 hours ago