ബെംഗളൂരു: മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. മാണ്ഡ്യയിലാണ് സംഭവം. ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ മകൾ വിജയലക്ഷ്മി കഴിഞ്ഞ മാസം ആൺസുഹൃത്ത് ഉപേക്ഷിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
ഹെബ്ബകവാടി ഗ്രാമത്തിൽ നിന്നുള്ള വിജയലക്ഷ്മി ബിരുദ കോഴ്സ് പൂർത്തിയാക്കിയ ശേഷം മാണ്ഡ്യയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് അയൽവാസിയായ ഹരികൃഷ്ണയുമായി പെൺകുട്ടി പ്രണയത്തിലായത്. എന്നാൽ ഹരികൃഷ്ണയുടെ വിവാഹം ഉറപ്പിച്ചതോടെ വിജയലക്ഷ്മി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ മകളുടെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഹരിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ലക്ഷ്മി ജീവനൊടുക്കിയത്. ഇരു മരണങ്ങളുമായി ബന്ധപ്പെട്ട് മാണ്ഡ്യ പോലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു.
TAGS: KARNATAKA
SUMMARY: Mother ends life after daughters death
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…