നാഗ -കുക്കി സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഗ്രാമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അധികൃതര്‍. കാങ്ചുപ് ഗെല്‍ജാങ് സബ് ഡിവിഷന് കീഴിലുള്ള കോണ്‍സഖുല്‍, ലെയ്ലോണ്‍ വൈഫെ എന്നീ ഗ്രാമങ്ങളില്‍ സമാധാനാന്തരീക്ഷം തകരുമെന്ന് ആശങ്കമൂലമാണ് ഇന്നലെ മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
അതേസമയം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ രണ്ട് ഗ്രാമങ്ങളിലേക്കുള്ള ആളുകളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. കാംജോങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ താത്കാലിക ക്യാമ്പ് പ്രതിഷേധക്കാര്‍ തകര്‍ത്തു. ഒരു ഗ്രാമത്തിലെ കുക്കി യുവാക്കള്‍ മറ്റൊരു ഗ്രാമത്തിലെ നാഗ സ്ത്രീയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് ഗ്രാമങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. 2023 മെയ് മുതല്‍ ആരംഭിച്ച കുക്കി-മെയ്‌തേയ് സംഘര്‍ഷത്തിന് ഇനിയും അവസാനമായിട്ടില്ല.
TAGS : MANIPPUR
SUMMARY : Conflict again in Manipur; A curfew was imposed in Kangpokpi district
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…