പാലക്കാട്: മണ്ണാ൪ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലർത്തി ഭ൪ത്താവിന്‍റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി വൈകീട്ട് മൂന്നിന് പറയും. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസില്‍ കൊച്ചുമകൻ ബഷീറിനും ഭാര്യ ഫസീലയ്ക്കും മൂന്ന് മണിക്ക് ശിക്ഷവിധിക്കും.
പ്രതിഭാഗം വാദം കേട്ട മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ മാറ്റിയത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തത്. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 12 വയസായ മകനുണ്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ഉത്തരം.
മുൻകാല കേസുകള്‍ എടുത്ത് പറഞ്ഞപ്പോള്‍ ഒന്നാംപ്രതി ഫസീല കോടതിയില്‍ പൊട്ടിക്കരഞ്ഞു. അതൊന്നും തങ്ങള്‍ ചെയ്ത കുറ്റമല്ല, പോലീസ് കുരുക്കാൻ ശ്രമിച്ചെന്ന് ഫസീല പറഞ്ഞു. മുൻകാല കുറ്റകൃത്യങ്ങള്‍ പരിഗണിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ നബീസ കൊല്ലപ്പെട്ടത് അതിക്രൂരമെന്ന് പ്രോസിക്യുഷൻ വാദിച്ചു. ഈ വാദം കോടതി ശരിവെച്ചു.
വധശിക്ഷ നല്‍കണമെന്നും പാപങ്ങള്‍ പൊറുക്കാൻ പ്രാർത്ഥിക്കുന്ന റമദാൻ സമയത്ത് ചെയ്തത് അതിക്രൂര കൃത്യമെന്ന് പ്രോസിക്യുഷൻ വാദിച്ചു. റമദാൻ മാസത്തില്‍ പുണ്യം തേടുന്നത് യഥാർത്ഥ വിശ്വാസികളാണെന്നും പ്രോസിക്യൂഷൻ പറഞ്ഞ കാര്യം പ്രതികള്‍ക്ക് ബാധകമല്ലെന്നും പ്രതികള്‍ വിശ്വാസികളാണോയെന്ന് തനിക്ക് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
TAGS : CRIME
SUMMARY : Mannarkkad Nabisa murder case; Both the accused were sentenced to life imprisonment and a fine of Rs
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…