പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മുങ്ങിമരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ബാദുഷ (20) ആണ് മരിച്ചത്. നേരത്തെ ഒഴുക്കില്‍പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. ഇതോടെ ഒഴുക്കില്‍പെട്ട മൂന്ന് പേരും മരിച്ചു. ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപതിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് പാറക്കല്‍വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന (19), മണ്ണാര്‍ക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കറിന്റെ മകള്‍ ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. റിസ്വാന സംഭവസ്ഥലത്തും ദീമ മെഹ്ബ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. മൂവരും സഹോദരിമാരുടെ മക്കളാണ്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അരപ്പാറയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. പൊമ്പ്ര കൂട്ടിലക്കടവില്‍ പുഴക്ക് അപ്പുറത്തുള്ള തോട്ടം കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം പോയപ്പോഴാണ് പുഴയിലിറങ്ങിയതെന്ന് പറയുന്നു.പുഴയില്‍ കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
The post മണ്ണാര്‍ക്കാട് ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു appeared first on News Bengaluru.
Powered by WPeMatico
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…
ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…
ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…